Society Today
Breaking News

കൊച്ചി: എയര്‍ കാര്‍ഗോ ഫോറം ഇന്ത്യ (എ.സി.എഫ്.ഐ) കേരള ചാപ്റ്ററിന്  കൊച്ചിയില്‍ തുടക്കമായി. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്.സുഹാസ് മുഖ്യാതിഥിയായിരുന്നു.എയര്‍ കാര്‍ഗോ,  ഏവിയേഷന്‍ വ്യവസായ പ്രതിനിധികള്‍, എ.സി.എഫ്.ഐ ഗവേണിംഗ് ബോര്‍ഡ് അംഗങ്ങള്‍, ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, വിവിധ ട്രേഡ് അസോസിയേഷനുകളില്‍ നിന്നായി  നൂറിലധികം പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
സിയാലിലെ കാര്‍ഗോ വിഭാഗം മേധാവി മനോജ് പി. ജോസഫിനെ കേരള ചാപ്റ്റര്‍ ചെയര്‍മാനായി തിരഞ്ഞെടുത്തു.   കേരളമുള്‍പ്പെടുന്ന മേഖലയിലെ  എയര്‍ കാര്‍ഗോ വ്യാപാരം വര്‍ധിപ്പിക്കുക, ബന്ധപ്പെട്ട വിഷയങ്ങളില്‍ അധികാരികളുമായി  സംവദിച്ച് മാറ്റങ്ങള്‍ കൊണ്ട് വരിക, പരിശീലന പരിപാടികളും വര്‍ക്ക് ഷോപ്പുകളും സംഘടിപ്പിച്ച് വിഷയനൈപുണ്യം വര്‍ദ്ധിപ്പിക്കുക എന്നീ  ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നതിന് ഇവര്‍ കൂട്ടായി പ്രവര്‍ത്തിക്കും. കൂടാതെ കേരളത്തിലും ദേശീയ തലത്തിലും എയര്‍ കാര്‍ഗോ ലോജിസ്റ്റിക്‌സ് മേഖലയെ നയിക്കാന്‍ സഹ വ്യാപാര സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരങ്ങളും വ്യാപൃതമാക്കും.

കേരള ചാപ്റ്ററിന്റെ പ്രധാന ലക്ഷ്യം എ.സി.എഫ്.ഐ ദേശീയ നേതൃത്വവുമായി ചേര്‍ന്ന് എയര്‍ കാര്‍ഗോ വ്യവസായത്തെ മികച്ച ആഗോള എയര്‍ കാര്‍ഗോ വ്യവസ്ഥയ്ക്ക് തുല്യമാക്കുന്നതിനുള്ള  ലക്ഷ്യങ്ങള്‍ കൈവരിക്കുക എന്നതാണ്. എയര്‍ കാര്‍ഗോ വിതരണ ശൃംഖലയുടെ നവീകരണം വിവിധ സംഘടനകളുടെ  നിര്‍ണായക ലക്ഷ്യമാണ്. ഈ ലക്ഷ്യം കൈവരിക്കുന്നതിനും , കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുമായി അവര്‍  നൂതന സാങ്കേതികവിദ്യകളിലും ഡിജിറ്റൈസേഷന്‍ പദ്ധതികള്‍ക്കും പ്രാധാന്യം നല്‍കി വരുന്നു.  

എയര്‍ കാര്‍ഗോ വിതരണ ശൃംഖല നവീകരിക്കുന്നതിന്റെ ഒരു പ്രധാന ഘടകം ഡാറ്റാ അനലിറ്റിക്‌സ്, പ്രെഡിക്റ്റീവ് മോഡലിംഗ് ടൂളുകള്‍ എന്നിവ സ്വീകരിക്കലാണ്. കൃത്യതയാര്‍ന്ന  ഡാറ്റ വിശകലനവും,  പാറ്റേണുകളും ട്രെന്‍ഡുകളും തിരിച്ചറിയുന്നതും വഴി ഈ  വിതരണ ശൃംഖല മികച്ച  രീതിയില്‍ ഒപ്റ്റിമൈസ് ചെയ്യപ്പെടാന്‍ സഹായിക്കുന്നു. കൂടാതെ, ആധുനികവല്‍ക്കരണത്തില്‍ ഓട്ടോമേഷന്റെ  നിര്‍ണായക സ്വാധീനത്താല്‍ പിശകുകള്‍ (എററുകള്‍) കുറയ്ക്കുകയും പ്രവര്‍ത്തനങ്ങള്‍  വേഗത്തിലാക്കുകയും ഷിപ്പ്‌മെന്റുകളുടെ തത്സമയ ട്രാക്കിംഗും നിരീക്ഷണവും  കാര്യക്ഷമമായി നടപ്പിലാക്കാന്‍  സാധിക്കുകയും ചെയ്യുമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ എസ്. സുഹാസ് പറഞ്ഞു.

എ.സി.എഫ്.ഐ പ്രസിഡന്റും സ്‌കൈവേസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ  യശ്പാല്‍ ശര്‍മ്മ , എ.സി.എഫ്.ഐ വൈസ് പ്രസിഡന്റും കാര്‍ഗോ & ലോജിസ്റ്റിക്‌സ് ജി.എം.ആര്‍ ഗ്രൂപ്പ് സി. ഇ.ഒ യുമായ സഞ്ജീവ് എഡ്വേര്‍ഡ്, ഇവന്റ് മാനേജ്‌മെന്റ് ടാസ്‌ക് പില്ലര്‍ ചെയര്‍മാനും എയര്‍ െ്രെഫറ്റ് &  ഫാര്‍മ,  ണകദ െ്രെഫറ്റ്  ഗ്ലോബല്‍ ഹെഡ്  സതീഷ് ലക്കരാജു, സെലിബി ഡല്‍ഹി കാര്‍ഗോ ടെര്‍മിനല്‍ മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്  സി.ഇ.ഒ &  എ.സി.എഫ്.ഐ ഗവേണിംഗ് ബോര്‍ഡ് അംഗവുമായ കാമേഷ് പെരി എന്നിവര്‍ക്കൊപ്പം മറ്റു പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. 

Top